ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം കേരളത്തിലും കര്‍ണാടകത്തിലും മാത്രമേ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടുള്ളൂവെന്ന് കേന്ദ്ര കാര്‍ഷികകമ്മീഷണറുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെയും (ഐ.സി.എം.ആര്‍.) സംയുക്ത പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലും കര്‍ണാടകത്തിലും ഉപയോഗം നിര്‍ത്തിവെക്കാമെന്നും സമിതി അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിന്റെ പ്രത്യാഘാതംആഴത്തില്‍ പഠിക്കാന്‍ മറ്റൊരു വിദഗ്ധപഠനം കൂടി നടത്തണമെന്നും വ്യാഴാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. ഇപ്പോഴുള്ള കീടനാശിനിശേഖരം ഉപയോഗപ്പെടുത്താനായി എന്‍ഡോസള്‍ഫാന്‍ കയറ്റുമതി അനുവദിക്കണം. കീടനാശിനിശേഖരം ഒഴിവാക്കിയില്ലെങ്കില്‍ പരിസ്ഥിതിക്ക് അത് ദോഷകരമാവും- സമിതി ചൂണ്ടിക്കാട്ടി.
എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും
Discussion about this post