കൊച്ചി: ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍(സിഡിഎം) നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് വ്യാപകമായി പണം തട്ടുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ഐടി വിഭാഗം ശ്രമം തുടങ്ങി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഡെപ്പോസിറ്റ് മെഷീനില്‍ പണം നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും പിന്‍വലിക്കാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post