തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാളെ വരെ കേരളാ തീരത്തും ലക്ഷദീപിലും മണിക്കൂറില്‍ 4050 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലയെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം അറിയിച്ചു.
ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നും, യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണമുണ്ടായ ശക്തമായ മഴയെതുടര്‍ന്നും സംസ്ഥാനത്തു ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ 19 ക്യാമ്പുകള്‍ നിലവില്‍ തുടരുന്നുണ്ട്. അതില്‍ 151 കുടുംബങ്ങളിലെ 580 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു സ്ഥിരമായി തുടരുന്ന 5 ക്യാമ്പുകളിലായി 581 പേരുണ്ട്.
എല്ലാ ജില്ലയിലും താലൂക്ക് കണ്ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. സംസ്ഥാനത്തു 3071 കെട്ടിടങ്ങള്‍ ക്യാമ്പുകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. അതില്‍ 423080 ആളുകളെ ഉള്‍കൊള്ളാന്‍ കഴിയും.
Discussion about this post