തിരുവനന്തപുരം: ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് മരിച്ച യുവതിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നജീറ മോള്‍ (22) ആണ് ചികിത്സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്.
മേയ്15ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്ന് നജീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റത്. മരണശേഷം നടത്തിയ പരിശോധനയില്‍ നജീറയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Discussion about this post