ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തില്‍ അലംഭാവം കാണിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍. കൊറോണയുടെ രണ്ടാം തരംഗം ഇന്ത്യയില്‍ ഒടുങ്ങിയിട്ടില്ലെന്നും നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനം ഒരു കാരണവശാലും നിര്‍ത്ത രുതെന്നും ഡോ.ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ആരോഗ്യരംഗത്തെ സെമിനാ റിലാണ് ഹര്‍ഷവര്‍ദ്ധന്‍ മുന്നറിയിപ്പു നല്‍കിയത്.
‘കൊറോണ രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം കാര്യമായി കുറയുന്നതില്‍ ഏറെ സന്തോഷമുണ്ട്. എന്നാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നമ്മുടെ അനുഭവങ്ങള്‍ പഠിപ്പിച്ചിട്ടുള്ള പാഠങ്ങള്‍ മറക്കരുത്. രോഗബാധ ഏതുനിമിഷവും വര്‍ദ്ധിക്കാം. അതിനാല്‍ ജാഗ്രത ഒട്ടും കുറയരുത്. വിശ്രമിക്കാറായിട്ടില്ല.’ കേന്ദ്രമന്ത്രി പറഞ്ഞു.
നമുക്ക് ഇനി വാക്സിനേഷനിലാണ് പ്രതീക്ഷ. എത്രയും പെട്ടന്ന് എത്രയധികം പേര്‍ വാക്സി നെടുക്കുന്നു എന്നത് പ്രധാനമാണ്. രോഗം ബാധിച്ചാലും രൂക്ഷത കുറയ്ക്കാന്‍ മറ്റ് പോംവഴി കളില്ല. വാക്സിനേഷന്‍ വഴി നമുക്ക് ഈ യുദ്ധം തുടരാമെന്നും ഡോ.ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.
Discussion about this post