ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്‌സിന് കൊവിഡ് വകഭേദങ്ങളായ ആല്‍ഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് അമേരിക്കയിലെ ഉന്നത മെഡിക്കല്‍ ഗവേഷണ ഏജന്‍സി സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടന ഇനിയും അംഗീകാരം നല്‍കാത്ത കൊവാക്‌സിന്‍ ഇപ്പോഴത്തെ ഈ അംഗീകാരം മുതല്‍ക്കൂട്ടാകും. യുഎസ് ആരോഗ്യ മനുഷ്യ സേവന വകുപ്പിന്റെ ഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) ആണ് കൊവാക്‌സിന്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന പദാര്‍ത്ഥങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇത് ഭാവിയില്‍ കൊവാക്‌സിനെ ലോകത്തില്‍ സ്വീകാര്യത നേടാന്‍ സഹായിച്ചേക്കും.
Discussion about this post