തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണ കണക്കില്‍ പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കപ്പെടണം. പരാതികള്‍ പരിശോധിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മരണകാരണങ്ങള്‍ നിശ്ചയിക്കുന്നത് രോഗിയെ പരിചരിക്കുന്ന ഡോക്ടറാണ്. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണിത്. മാനദണ്ഡങ്ങള്‍ മാറ്റാന്‍ കേരളത്തിനാകില്ല. ആരെങ്കിലും പട്ടികയില്‍ ഉള്‍പ്പെടാതെ പോയെങ്കില്‍ വിശദമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post