ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 853 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണങ്ങള്‍ ഇതോടെ നാല് ലക്ഷം പിന്നിട്ടു. 4,00,312 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് മൂലം നഷ്ടമായിരിക്കുന്നത്.
രാജ്യത്തുടനീളം 3,04,58,251 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 2,94,88,918 പേര്‍ കോവിഡ് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 59,384 പേര്‍ രോഗമുക്തി നേടി. 5,09,637 പേര്‍ ഇപ്പോഴും കോവിഡ് ബാധിച്ച വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
Discussion about this post