തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. നിലവിലെ സ്ഥിതിഗതികളില്‍ ആശങ്കപ്പെടേണ്ടെന്നാണ് വിദഗ്ദ്ധ സമിതി പറയുന്നത്. വടക്കന്‍ ജില്ലകളില്‍ പരിശോധന വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.
മുഖ്യമന്ത്രി നാളെ കളക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിന് ശേഷമാകും ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യവകുപ്പും പൊലീസും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടാം വ്യാപനം അതിശക്തമായതിനെ തുടര്‍ന്നാണ് മേയ് എട്ടിന് സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. വ്യാപനം കൂടുതലുള്ളയിടങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ നിലവിലുളളതിനെക്കാള്‍ കടുപ്പിക്കാനും ആലോചനയുണ്ട്. ലോക്ക്ഡൗണ്‍ നീട്ടുമ്പോള്‍ കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമോയെന്നാണ് പൊതുജനം ഉറ്റുനോക്കുന്നത്.
Discussion about this post