കൊല്ലം: വിസ്മയ കേസില്‍ പ്രതിയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന കിരണ്‍ കുമാറിന് ജാമ്യമില്ല. കേസില്‍ ജാമ്യം ലഭിച്ചാല്‍ സ്വാധീനമുള്ള പ്രതി തെളിവുകള്‍ നശിപ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ ഭാഗം വാദം അംഗീകരിച്ച കോടതി കിരണിന്റെ ജാമ്യാപേക്ഷ തള്ളി.
ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി ജുഡീഷല്‍ കസ്റ്റഡിയില്‍ തന്നെ തുടരും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്വ. ബി.എ. ആളൂര്‍ മുഖേന കിരണ്‍കുമാര്‍ ശാസ്താംകോട്ട കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
Discussion about this post