തിരുവനന്തപുരം: സംസ്ഥാനത്ത് കോളെജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന. 18 വയസ് മുതല്‍ 23 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്സിന് മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളെജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഈ മുന്‍ഗണന ലഭിക്കും. കോളെജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതോടെ, എത്രയും പെട്ടന്ന് കോളജ് തുറക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
അതിഥി തൊഴിലാളികള്‍ക്കും വാക്സിനേഷന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ വരുത്തും. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും വാക്സിന്‍ നല്‍കും. സ്വകാര്യ ബസ് ജീവനക്കാര്‍ക്കും പൊതുഗതാഗത സംവിധാനത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കും പരിഗണന ലഭിക്കും.
Discussion about this post