തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അന്തിമ തീരുമാനമെടുക്കാമെന്നു ജയില്‍ അധികൃതര്‍. ഇതു സംബന്ധിച്ച അപേക്ഷ ജയില്‍ വകുപ്പ് ആഭ്യന്തര വകുപ്പിനു കൈമാറി. ഹൃദ്രോഗം ഉള്‍പ്പെടെ പല ഗുരതര രോഗങ്ങളും പിള്ളയ്ക്ക് ഉള്ളതിനാല്‍ അദ്ദേഹത്തെ ഉടന്‍ വിദഗ്ധ ചികില്‍സയ്ക്കു വിധേയനാക്കണമെന്നഭ്യര്‍ഥിച്ച് മകള്‍ ബിന്ദു ബാലകൃഷ്ണന്‍ സര്‍ക്കാരിന് ഇന്നലെ കത്തു നല്‍കിയിരുന്നു.
Discussion about this post