ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടന ഇന്നു വൈകുന്നേരത്തോടെ ഉണ്ടാവും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ മന്ത്രിസഭയില്‍ എത്തും. ആസാമില്‍നിന്നുള്ള സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള നാരായണ റാണെ തുടങ്ങിയവരും കാബിനറ്റ് മന്ത്രിമാരാകും.
വൈകുന്നേരം അഞ്ചുമണിയോടെയാണ് മന്ത്രിസഭാ പുനസംഘടനാ പ്രഖ്യാപനം പ്രതീക്ഷിക്കുന്നത്. ഇതിനു മുന്നോടിയായി സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) യോഗവും ബുധനാഴ്ച നടക്കാനിരുന്ന മറ്റ് കാബിനറ്റ് യോഗങ്ങളും റദ്ദാക്കുകയും ചെയ്തിരുന്നു.
ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി, കര്‍ണാടകയില്‍ നിന്നുള്ള ശോഭാ കരന്തലജെ എന്നിവരും മന്ത്രിയാകുമെന്ന് സൂചനയുണ്ട്. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന് കാബിനറ്റ് പദവി നല്‍കി സ്ഥാനക്കയറ്റം നല്‍കിയേക്കും. ഠാക്കൂര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജെഡിയുവില്‍നിന്ന് ആര്‍.പി. സിംഗ്, ലാലന്‍ സിംഗ് എന്നിവരും മന്ത്രിയായേക്കും.
Discussion about this post