ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിബിഐ ഓഫീസ് ആസ്ഥാനത്ത് തീപിടുത്തം. പാര്‍ക്കിംഗ് ഏരിയയിലെ ഇലക്ട്രോണിക് മുറിയിലാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ അഞ്ച് ഫയര്‍ എന്‍ജിനുകള്‍ എത്തി തീയണച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പാര്‍ക്കിംഗില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല.
നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. അല്പ സമയത്തിനകം ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിബിഐ ഓഫീസര്‍ അറിയിച്ചു.
Discussion about this post