കളമശേരി: എആര്‍ ക്യാംപ് ക്വാര്‍ട്ടേഴ്സില്‍ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പെരുന്പാവൂര്‍ പോലീസ് കാന്റീന്‍ അസിസ്റ്റന്റ് മാനേജരായിരുന്ന എസ്‌ഐ അയ്യപ്പന്‍ (52) ആണ് മരിച്ചത്. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശിയാണ്.
വ്യാഴാഴ്ച ഉച്ചമുതല്‍ അയ്യപ്പനെ കാണാനില്ലെന്നും ഫോണ്‍ എടുക്കുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. രാവിലെ സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയ്യപ്പന്റെ വീട് നിര്‍മാണം നടക്കുന്നുണ്ടായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കുട്ടികളും ഭാര്യയും വീട് നിര്‍മാണം തുടങ്ങിയ ശേഷം നാട്ടിലാണ്. മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
Discussion about this post