തിരുവനന്തപുരം: കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിതശ്രമമാണ് കിറ്റെക്‌സിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വ്യവസായ സൗഹൃദമല്ലെന്ന വാദം പഴയതാണ്. ഇത് കേരളത്തിനെതിരായ വാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നാടിന്റെ പുരോഗതി തകര്‍ക്കാനുള്ളതാണ്.
വ്യവസായികളടക്കം എല്ലാവരും കേരളത്തെ നിക്ഷേപസൗഹൃദമായാണ് കാണുന്നത്. മറിച്ചുള്ള ആരോപണം കേരളത്തിനെതിരായ വാദമായി മാത്രമേ കണക്കാന്‍ കഴിയൂ. കേരളം നിക്ഷേപസൗഹൃദമല്ലെന്ന വാദം നാട് പൂര്‍ണമായും നിരാകരിച്ചതാണ്.
നീതി ആയോഗ് അടക്കമുള്ള ഏജന്‍സികള്‍ കേരളത്തിന്റെ മുന്നേറ്റം അംഗീകരിച്ചിട്ടുണ്ട്. സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. വ്യവസായ വികസനമാണ് കേരളത്തെ സൂചികയില്‍ ഒന്നാമതെത്തിച്ചത്. ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ പരാതിയുണ്ടായാല്‍ പരിശോധനയുണ്ടാവും. നാട്ടിലെ നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ആരെയും വേട്ടയാടാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post