കൊയിലാണ്ടി: ജമ്മു കാഷ്മീരിലെ രജൗരി മേഖലയിലെ സുന്ദര്‍ബനി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനെ വീര്യമൃത്യു വരിച്ച നായിബ് സുബേദാര്‍ എം.ശ്രീജിത്തിന് ജന്മനാട് കണ്ണീരോടെ യാത്രാ മൊഴി നല്‍കി. ശനിയാഴ്ച രാവിലെ പൂക്കാട് വീട്ടുവളപ്പിലാണ് സംസ്‌കാരം നടന്നത്.
വെള്ളിയാഴ്ച രാത്രി പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂര്‍ സുലൂര്‍ വ്യോമസേനാ താവളത്തില്‍ എത്തിച്ച് തുടര്‍ന്ന് റോഡ് മാര്‍ഗം വാളയാറിലെത്തിച്ച ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഏറ്റു വാങ്ങി പുലര്‍ച്ചെ രണ്ടോടെ പൂക്കാടെ പടിഞ്ഞാറെ തറയില്‍ വീട്ടില്‍ എത്തിച്ചു.
ബന്ധുക്കളും, നാട്ടുകാരും ഭൗതികശരീരം കണ്ണീരോടെ ഏറ്റു വാങ്ങി. പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നിരവധിപേരാണ് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രിക്ക് വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചു.
Discussion about this post