ന്യൂഡല്‍ഹി: ശബ്ദമലിനീകരണം തടയാന്‍ നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിച്ച് ഡല്‍ഹി സര്‍ക്കാര്‍. നിയമ ലംഘകരില്‍ നിന്നും വന്‍ തുക പിഴയായി ഈടാക്കുന്ന വിധത്തിലാണ് നിയമങ്ങള്‍ പരിഷ്‌കരിച്ചത്. നിശ്ചിത സമയത്തിന് ശേഷം പടക്കം പൊട്ടിക്കുന്നവരില്‍ നിന്നും ഇനി മുതല്‍ 1 ലക്ഷം രൂപവരെ ഈടാക്കും.
പുതുക്കിയ നിയമ പ്രകാരം രാത്രി നിശ്ചിത സമയം കഴിഞ്ഞ് ആള്‍ത്താമസമുള്ള മേഖലകളില്‍ പടക്കം പൊട്ടിച്ചാല്‍ 1000 രൂപ പിഴ ഈടാക്കും. നിശബ്ദ സോണുകളില്‍ പടക്കം പൊട്ടിച്ചാല്‍ 3000 രൂപയാണ് പിഴ. ഉത്സവങ്ങള്‍, ജാഥകള്‍, വിവാഹ സത്കാരങ്ങള്‍ എന്നിവ നടത്തുമ്പോഴും പുതിയ നിയമം പാലിക്കണം.
ജനവാസ മേഖലകളില്‍ നിശ്ചിത സമയം കഴിഞ്ഞ് പടക്കം പൊട്ടിച്ചാല്‍ 10,000 രൂപവരെ സംഘാടകരില്‍ നിന്നും ഈടാക്കും. നിശബ്ദ സോണിലാണ് നിയമം ലംഘിക്കുന്നതെങ്കില്‍ 20,000 രൂപവരെ പിഴയായി ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കുറ്റം ആവര്‍ത്തിച്ചാല്‍ 40,000 രൂപ പിഴ ഒടുക്കണം. വീണ്ടും ആവര്‍ത്തിച്ചാലാണ് ഒരു ലക്ഷം രൂപ പിഴ ഈടാക്കുക. ഇതിന് പുറമേ പോലീസ് നടപടികളും സംഘാടകര്‍ നേരിടേണ്ടിവരും.
Discussion about this post