തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമങ്ങണള്‍ക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസ സമരവുമായി രംഗത്ത്. നാളെ രാവിലെ തിരുവനന്തപുരം ഗാന്ധിഭവനിലാണ് ഉപവാസസമരം. വൈകുന്നേരം 4.30 മുതല്‍ ആറ് മണി വരെയാണ് സമരം നടത്തുന്നത്.
കേരള ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനവ്യാപകമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗാന്ധിയന്‍ സംഘടനകള്‍ ജില്ലകള്‍ തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. നേരത്തേ കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട്ടില്‍ ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയിരുന്നു.
Discussion about this post