തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. റിക്കാര്‍ഡ് വിജയമാണ് ഇത്തവണ രേഖപ്പടുത്തിയിരിക്കുന്നത്. 99.47 ആണ് വിജയ ശതമാനം. 1,21,318 പേര്‍ക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ 0.65 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. എ പ്ലസ് നേടിയവരില്‍ 79,142 പേരുടെ വര്‍ധനവും ഉണ്ടായി. മുന്‍ വര്‍ഷം 41,906 പേര്‍ക്കാണ് എല്ലാറ്റിലും എ പ്ലസ് ലഭിച്ചത്. പരീക്ഷ ഫലം വൈകിട്ട് മൂന്ന് മുതല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമായി തുടങ്ങും.
എറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് (99.85 ശതമാനം). വയനാടാണ് കുറവ് (98.13 ശതമാനം). വിദ്യാഭ്യാസ ജില്ലകളില്‍ പാലായാണ് മുന്നില്‍ (99.97 ശതമാനം). കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. 2,214 സ്‌കൂളുകളില്‍ നൂറു ശതമാനം വിജയമുണ്ട്.
ഗള്‍ഫിലെ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. ഗള്‍ഫ് മേഖലയില്‍ 97.03 ശതമാനമാണ് വിജയം. സേ പരീക്ഷ തീയതി പിന്നീട് അറിയിക്കും. ഗ്രെയ്‌സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നുവെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
Discussion about this post