ന്യൂഡല്‍ഹി: മുപ്പതു ദിവസത്തിനുള്ളില്‍ 76 ശതമാനം പൗരന്മാര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചാല്‍ കൊവിഡ് മരണനിരക്ക് വന്‍തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. ഒരു പ്രദേശത്തെ 75 ശതമാനം ആള്‍ക്കാര്‍ക്കും ഒരു മാസത്തിനുള്ളില്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയപ്പോള്‍ അവിടുത്തെ മരണനിരക്ക് 26 മുതല്‍ 37 ശതമാനം വരെ കുറയ്ക്കുമാന്‍ സാധിച്ചതായി ഐ സി എം ആര്‍ പഠനം കാണിക്കുന്നു. ലാന്‍സെറ്റ് മാസികയിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു വന്നിരിക്കുന്നത്.
കൊവിഡിന്റെ പുതിയൊരു തരംഗം തുടങ്ങുന്നതിനു മുമ്പായി എങ്ങനെ ഒരു പ്രദേശത്തെ മരണനിരക്ക് പിടിച്ചുനിര്‍ത്താം എന്നതിനെകുറിച്ച് നടത്തിയ പഠനത്തെതുടര്‍ന്നാണ് ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ‘ഈ സാങ്കേതികത അനുസരിച്ച് ഒരു പ്രദേശത്തുള്ള കഴിയുന്നത്ര ആളുകള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ഞങ്ങള്‍ നല്‍കി. ഒരു മാസം എടുത്ത് 75 ശതമാനം ആളുകള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ ഞങ്ങള്‍ക്കു സാധിച്ചിരുന്നു. ഇങ്ങനെ മരണനിരക്ക് 26 ശതമാനം മുതല്‍ 37 ശതമാനം വരെ കുറയ്ക്കുവാനും സാധിച്ചു, ഐസിഎം ആറിന്റെ സാംക്രമിക രോഗ വിഭാഗ തലവന്‍ ഡോ സമീരന്‍ പാണ്ട ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
Discussion about this post