ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 30,093 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 125 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.
ആകെ രോഗബാധിതരുടെ എണ്ണം 3,11,74,322 ആയി. നിലവില്‍ 4,06,130 പേര്‍ മാത്രമേ ചികിത്സയിലുള്ളൂ. ഇന്നലെ 374 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 4,14,482 ആയി ഉയര്‍ന്നു.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 45,254 പേര്‍ രോഗമുക്തി നേടി. 3,03,53,710 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 17,92,336 സാംപിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. 41,18,46,401 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു.
Discussion about this post