തിരുവനന്തപുരം: പരിസ്ഥിതി, തൊഴിലാളി സൗഹൃദവും ജനങ്ങളെ പരിഗണിക്കുന്നതുമായ ഉത്തരവാദ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ മികവ് തെളിയിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നക്ഷത്ര പദവി അംഗീകാരം നല്‍കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഇതിനുള്ള വിശദമായ മാര്‍ഗരേഖ കെഎസ്‌ഐഡിസി തയാറാക്കും. കെഎസ്‌ഐഡിസി അറുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാവി വ്യവസായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കേണ്ട മേഖലകള്‍ നിര്‍ണയിക്കും. ഇതുപ്രകാരം പുതിയ സംരംഭകരേയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പരിപാടി തയാറാക്കും.
പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ഉത്തരവാദ വ്യവസായങ്ങളെ കേരളത്തില്‍ പ്രോത്സാഹിപ്പിക്കുമെന്നും രാജീവ് പറഞ്ഞു.കെഎസ്‌ഐഡിസിയുടെ 60 വര്‍ഷത്തെ നേട്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എംഡി രാജമാണിക്യം അവതരിപ്പിച്ചു.
Discussion about this post