കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ പ്രതിയാണ് സൂരജ്.
തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും ചട്ടങ്ങള്‍ പാലിച്ചല്ല കേസെടുത്തതെന്നുമായിരുന്നു സൂരജിന്റെ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തത്. അഴിമതിയില്‍ തനിക്ക് പങ്കില്ലെന്നും ഹര്‍ജിയില്‍ സൂരജ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സൂരജിന്റെ വാദങ്ങളെല്ലാം വിജിലന്‍സ് തള്ളി. അഴിമതിയെക്കുറിച്ച് സൂരജിന് വ്യക്തമായ അറിവുണ്ടായിരുന്നു. പാലം അഴിമതിയിലെ മുഖ്യകണ്ണിയാണ് സൂരജ്. അഴിമതിപ്പണം ലഭിച്ച കാലയളവില്‍ മകന്റെ പേരില്‍ ഇടപ്പള്ളിയില്‍ മൂന്നരക്കോടിയുടെ ഭൂമി സൂരജ് വാങ്ങിയെന്നും ഇയാള്‍ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
കേസിലെ കുറ്റപത്രം തയാറായി പരിശോധനയ്ക്ക് സര്‍ക്കാരിന് കൈമാറിയിരിക്കുന്ന ഘട്ടത്തിലാണ് സൂരജിന്റെ നീക്കം. കേസ് റദ്ദാക്കന്‍ കഴിയില്ലെന്നും അഴിമതിക്കേസ് നിലനില്‍ക്കുമെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
Discussion about this post