ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ് ദിവസില്‍ സൈനികരുടെ വീരമൃത്യു അനുസ്മരിച്ച് പ്രധാനമന്ത്രി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. കാര്‍ഗില്‍ വിജയത്തിനായി പോരാടിയ ഓരോ സൈനികന്റെയും ധീരകഥകള്‍ ഭാരതത്തിന് എന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
വീരബലിദാനികളായ സൈനികരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മുന്നില്‍ നമസ്‌ക്കരിക്കുന്നുവെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ വാക്കുകള്‍. കാര്‍ഗില്‍ വിജയ് ദിവസിന്റെ 22-ാം വാര്‍ഷിക ദിനത്തില്‍ മൂന്ന് സൈനിക മേധാവിമാര്‍ക്കൊപ്പമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യുദ്ധസ്മാരകത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ചത്. കാര്‍ഗിലിലെ ധീരസൈനികരുടെ പോരാട്ടം ഇന്ത്യന്‍ യുദ്ധചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടമാണെന്ന് സൈനിക മേധാവിമാരും അനുസ്മരിച്ചു. രാജ്യത്തിന്റെ അഖണ്ഡത കാത്തുസംരക്ഷിക്കാനായി സൈനികര്‍ നടത്തിയ ജീവത്യാഗത്തിന് മുന്നില്‍ രാജ്യമൊട്ടാകെ ശിരസ്സുനമിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
Discussion about this post