കോട്ടയം: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയാകാനൊരുങ്ങി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വെര്‍ജിന്‍ ഗാലക്ടിക് ബഹിരാകാശ വിനോദയാത്രയ്ക്ക് സന്തോഷ് ജോര്‍ജ് കുളങ്ങരയും ടിക്കറ്റ് ബുക്ക് ചെയ്തു. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഏതാണ്ട് 1.8 കോടി രൂപയാണ് യാത്രാ ചെലവായി കണക്കാക്കുന്നത്.
ഇന്ത്യയില്‍ നിന്നും യാത്രയ്ക്ക് ടിക്കറ്റ് എടുത്തിട്ടുള്ള ഏക വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. ബഹിരാകാശത്തേയ്ക്കുള്ള ഈ യാത്രയുടെ ഓരോ നിമിഷവും മലയാളിയ്ക്ക് മുന്നില്‍ എത്തിയ്ക്കുമെന്നും സന്തോഷ് ഉറപ്പ് നല്‍കി. സീറോ ഗ്രാവിറ്റി അടക്കം രണ്ട് ഘട്ടങ്ങളായുള്ള പരിശീലനങ്ങള്‍ പൂര്‍ത്തിയായി.
ബഹിരാകാശ യാത്ര തീയതിയും വിവരങ്ങളും സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. കൊറോണ പ്രതിസന്ധി നീങ്ങിയാലുടന്‍ തന്നെ യാത്രയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2007 മുതല്‍ ബഹിരാകാശ യാത്രയ്ക്ക് ശ്രമിക്കുന്നുണ്ട്. ഇപ്പോഴാണ് അതിന് അവസരം ലഭിച്ചതെന്നും മലയാളികള്‍ക്ക് വേണ്ടി മലയാളി നടത്തുന്ന യാത്രയാണിതെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പ്രതികരിച്ചു.
Discussion about this post