കോഴിക്കോട്: ഇത്രയും നാളത്തെ പ്രവര്‍ത്തനത്തിനിടെ രാജ്യവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്ന് പോപ്പുലര്‍ ഫ്രണ് ട്. അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് ശേഷം പോപ്പുലര്‍ ഫ്രണ് ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്തെന്ന് പറയപ്പെടുന്ന രേഖകള്‍ തങ്ങളുടേതല്ലെന്നും സംഘടനാ നേതാവ് നസറുദ്ദീന്‍ എളമരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്റലിജന്‍സ് വിഭാഗമാണ് ഇവിടെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. പിടിച്ചെടുത്ത രേഖകള്‍ പോപ്പുലര്‍ ഫ്രണ് ടിന്റേതല്ല എന്ന് ബോധ്യപ്പെട്ടാല്‍ മുഖ്യമന്ത്രി രാജി വയ്‌ക്കണം.
സംസ്ഥാനത്ത് ലൗ ജിഹാദ് ഇല്ലെന്ന് ഡിജിപി തന്നെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍ മുഖ്യമന്ത്രി ഈ ആരോപണം വീണ് ടും ഉന്നയിച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ വിദ്വേഷമുണ് ടാക്കുന്നവര്‍ ആരെന്ന് കണ് ടെത്തുന്നതിന് പകരം നിഴലിനോട് യുദ്ധം ചെയ്യുകയാണ്. യുഡിഎഫിനും എല്‍ഡിഎഫിനും രാഷ്‌ട്രീയ താല്‍പ്പര്യമാണ് ഈ വിഷയത്തിലുള്ളതെന്നും നസറുദ്ദീന്‍ എളമരം ആരോപിച്ചു.
Discussion about this post