ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് സംഭവത്തില്‍ വഴിത്തിരിവായത്.
സംഭവത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്‍.വി. രമണ ഇടപെട്ടു. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി സംസാരിച്ചെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അറിയിച്ചു. സംഭവത്തില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ഇന്നു തന്നെ കേസ് പരിഗണിക്കും.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് ധന്‍ബാദിലെ മജിസ്‌ട്രേറ്റ് കോടതിക്ക് സമീപമായിരുന്നു സംഭവം. ധന്‍ബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഉത്തം ആനന്ദിനെയാണ് പ്രഭാത സവാരിക്കെതിരെ അജ്ഞാത വാഹനം ഇടിച്ചിട്ടത്. അപകടമുണ്ടാക്കിയ ശേഷം വാഹനം അതിവേഗതയില്‍ ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
തലയ്ക്ക് പരിക്കേറ്റ് ബോധരഹിതനായി വഴിയില്‍ കിടന്ന ജഡ്ജിയെ ആളുകള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂറിനകം അദ്ദേഹം മരിച്ചു.
Discussion about this post