ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന്‍ (80) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലും പിന്നണിഗാനരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
സംവിധായകന്‍ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് കല്യാണി മേനോന്‍ അരങ്ങേറുന്നത്. വിയറ്റ്‌നാം കോളനിയിലെ ‘പവനരച്ചെഴുതുന്നു’ എന്ന ഹിറ്റ് ഗാനവും അവര്‍ അലപിച്ചതാണ്.
96 എന്ന തമിഴ് ചിത്രത്തിലെ കാതലേ കാതലേ എന്ന ഗാനവും കല്യാണി മേനോനാണ് ആലപിച്ചത്. എ.ആര്‍. റഹ്മാനൊപ്പം നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ രാജീവ് മേനോന്‍ മകനാണ്.
Discussion about this post