കൊച്ചി: കേരള എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പരീക്ഷാഫലവും റാങ്ക് പട്ടികയും പ്രസിദ്ധപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു.
സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. എന്‍ട്രന്‍സ് പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക് പട്ടിക തയാറാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
Discussion about this post