വയനാട്: ബിജെപിയിലെ കോഴപ്പണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സി.കെ.ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ജാനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ ജാനുവിന് ബിജെപി കോഴപ്പണം നല്‍കിയെന്ന് നേരത്തെ ജെആര്‍പി നേതാവ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.
അതേസമയം ജാനുവിന് കോഴ നല്‍കിയ സംഭവത്തില്‍ രണ്ടു ബിജെപി നേതാക്കള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലില്‍, സംഘടനാ സെക്രട്ടറി എം.ഗണേഷ് എന്നിവര്‍ക്കെതിരേയാണ് കേസ്.
ഇരുവര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. ഇരു നിര്‍ദ്ദേശങ്ങളും അവഗണിച്ചതിന് പിന്നാലെയാണ് കേസ്.
Discussion about this post