തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി ഫോണ്‍ സന്ദേശം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ഫോണിലേക്കാണ് ഇന്ന് ഉച്ച തിരിഞ്ഞ് സന്ദേശം എത്തിയത്. പൊലീസ് മര്‍ദ്ദനത്തില്‍ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. ഫോണ്‍ വിളി എത്തിയത് കോട്ടയത്തു നിന്നാണെങ്കിലും ആരാണ് വിളിച്ചതെന്നോ മറ്റ് കൂടുതല്‍ വിവരങ്ങളോ അറിയാന്‍ സാധിച്ചിട്ടില്ല.
ലോക്ഡൗണ്‍ സമയത്തെ പൊലീസ് പരിശോധനകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച ഫോണ്‍ വിളിയായിരിക്കാമിതെന്ന് പൊലീസ് കരുതുന്നുണ്ട്. ഏതായാലും മുഖ്യമന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തിയ ഭീഷണി സന്ദേശം പൊലീസ് ഗൗരവമായി തന്നെയാണ് കാണുന്നത്.
Discussion about this post