കൊച്ചി: നിരീശ്വര പ്രത്യയ ശാസ്‌ത്രം പ്രോത്സാഹിപ്പിയ്‌ക്കുന്നവര്‍ സാമൂഹിക അംഗീകാരമുള്ളവരെ സ്വതന്ത്രരായി മത്സരിപ്പിച്ച് വോട്ട് നേടാന്‍ ശ്രമിക്കുമെന്നും എന്നാല്‍ ഈ കെണിയില്‍ വിശ്വാസികള്‍ വീഴാതെ ശ്രദ്ധിയ്‌ക്കണമെന്നും നിര്‍ദ്ദേശിച്ചുള്ള കെസിബിസി ഇടയലേഖനത്തെക്കുറിച്ചന്വേഷിയ്‌ക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. ഈ മാസം 18 ന് പള്ളികളില്‍ വായിച്ച, കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലറിനെക്കുറിച്ചന്വേഷിച്ച് നിജ സ്ഥിതി അറിയിക്കാനാവശ്യപ്പെട്ട് എറണാകുളം ജില്ലാ കളക്‌ടര്‍ക്ക് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പി. കമാല്‍ക്കുട്ടി കത്തയച്ചു. ഇടയലേഖനത്തിനെതിരെ എറണാകുളം ജില്ലയില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
അന്വേഷണ ഉത്തരവിനെക്കുറിച്ച് ഔദ്യോഗികമായി അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിയ്‌ക്കുമെന്ന് കെസിബിസി പ്രതികരിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമാനമായ അന്വേഷണം നടത്തിയിരുന്നുവെന്നും ഏതന്വേഷണത്തോടും സഹകരിയ്‌ക്കാന്‍ തയ്യാറാണെന്നും കെസിബിസി വക്താവ് സ്റ്റീഫന്‍ ആലത്തറ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കുന്നവരുടെ പ്രത്യയ ശാസ്‌ത്ര നിലപാടുകള്‍ പ്രധാനമാണെന്നായിരുന്നു കെസിബിസി പ്രധാനമായും വിശ്വാസികളെ അറിയിച്ചത്. സാമൂഹിക നന്‍മയെക്കരുതി രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ ക്രൈസ്‌തവര്‍ക്ക് ബാധ്യതയുണ് ടെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയംഗങ്ങളാക്കാനും, മുമ്പ് നിലകൊണ്‌ടിരുന്ന മൂല്യങ്ങള്‍ക്ക് എതിരാക്കാനുമുള്ള വിദഗ്‌ധമായ കെണിയാണ് സ്വതന്ത്രസ്‌ഥാനാര്‍ത്ഥിത്വം. സ്ഥാനങ്ങള്‍ ലഭിക്കുന്നതോടെ പലരും നന്‍മയും മേന്‍മയുമെല്ലാം പിന്തുണ നല്‍കിയ മുന്നണിയ്‌ക്ക് അടിയറ വയ്‌ക്കുന്നു. ദൈവവിശ്വാസികളുമായ പലരും നിരീശ്വരപ്രത്യയശാസ്‌ത്ര പാര്‍ട്ടികളുടെ പിന്തുണയോടെ സ്വതന്ത്രന്‍മാരായി മല്‍സരിച്ച് വിജയിച്ചെങ്കിലും, പിന്നീട് അവര്‍ സ്വതന്ത്രര്‍ അല്ലാതായി തീര്‍ന്നുവെന്നതാണ് മുന്‍കാല അനുഭവമെന്നും ഇടയലേഖനത്തില്‍ പറയുന്നുണ് ട്.
Discussion about this post