ശ്രീഹരിക്കോട്ട: ജിഎസ്എല്‍വി എഫ് ടെന്‍ വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ചയുണ്ടായത്. രണ്ട് തവണ മാറ്റിവച്ച ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടത്.
ശ്രീഹരിക്കോട്ടയില്‍ നിന്ന് പുലര്‍ച്ചെ 5.45നായിരുന്നു വിക്ഷേപണം. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വിക്ഷേപണം പാളിപ്പോവുന്നത്. ദൗത്യം പൂര്‍ത്തികരിക്കാനായില്ലെന്ന് ഇസ്രൊ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു. റോക്കറ്റിന്റെ ക്രയോജനിക് ഘട്ടം പ്രവര്‍ത്തിച്ചില്ലെന്നാണ് ഇസ്രൊയുടെ വിശദീകരണം. ഇഒഎസ് 03 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ജിഎസ്എല്‍വി എഫ് 10 ബഹിരാകാശത്ത് എത്തിക്കേണ്ടിയിരുന്നത്.
Discussion about this post