ചെന്നൈ: രാജ്യത്ത് പെട്രോള്‍ വില വര്‍ദ്ധന തുടരുന്നതിനിടെ ഇന്ധനവില കുറച്ച് തമിഴ്നാട്. ബഡ്ജറ്റില്‍ സംസ്ഥാന നികുതിയില്‍ മൂന്ന് രൂപയുടെ കുറവാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം എക്സൈസ് നികുതിയില്‍ മൂന്ന് രൂപ കുറവ് വരുത്തുന്നതായും തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു.
ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ വനിതകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്നതിന് നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. വനിതകള്‍ക്ക് ബസില്‍ സൗജന്യ യാത്രയ്ക്കായി 703 കോടി രൂപ സബ്സിഡി ബഡ്ജറ്റില്‍ അനുവദിച്ചതായും പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു.
Discussion about this post