ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 36,083 പേര്‍ക്കാണ്. 493 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 3.21 കോടി ആളുകള്‍ക്കാണ്. മരണമടഞ്ഞവരുടെ എണ്ണം 4.31 ലക്ഷം കടന്നു. ആകെ രോഗമുക്തി നേടിയവര്‍ 3.13 കോടിയെത്തി. രോഗമുക്തി നിരക്ക് 97 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കില്‍ പറയുന്നു.
രോഗം ബാധിച്ച് ചികിത്സയിലുളളവര്‍ രാജ്യത്ത് 3.85 ലക്ഷമാണ്. ചികിത്സയിലുളളവരുടെ എണ്ണം കുറഞ്ഞുവരുന്നത് രാജ്യത്തിന് ഇന്ന് ആശ്വസിക്കാനുളള വക നല്‍കുന്നു. വിവിധ സംസ്ഥാനങ്ങളിലെ രോഗബാധയുടെ കണക്ക് പരിശോധിച്ചാല്‍ മുന്നില്‍ കേരളമാണ്. 50 ശതമാനത്തിലേറെ രോഗികളും കേരളത്തില്‍ നിന്നാണ്. 19,451 പേര്‍ക്കാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രണ്ടാമതുളള മഹാരാഷ്ട്രയില്‍ 5787 കേസുകളാണ്. കര്‍ണാടകയില്‍ 1632 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവുമധികം പേര്‍ മരണമടഞ്ഞത് മഹാരാഷ്ട്രയിലാണ്.177 പേര്‍. പിന്നില്‍ കേരളം 105. കര്‍ണാടകയില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നടാ ജില്ലയില്‍ കൊവിഡ് രോഗം വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്.
Discussion about this post