തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ വിദ്യാഭ്യസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന കാഴ്ചപ്പാടില്‍ മനുഷ്യര്‍ക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
കുമാരനാശാന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പമാണ് ഇന്ന് ദേശീയ തലത്തില്‍ മുദ്രാവാക്യമായിരിക്കുന്നത്. ഭരണഘടന മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകള്‍ എത്രത്തോളം രാജ്യത്ത് ഫലവത്താക്കാന്‍ കഴിഞ്ഞുവെന്ന് പരിശോധിക്കണം. ജനങ്ങള്‍ക്കിടയിലെ അന്തരം ഇല്ലാതാക്കാന്‍ മുന്നോട്ട് പോകണം. ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാമാരി കാലത്ത് ജീവന് സംരക്ഷണം നല്‍കുന്നതിനാണ് പരിഗണന. ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിജ്ഞ ഈ ദിനത്തില്‍ എടുക്കണമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
Discussion about this post