തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
സിബി മാത്യൂസും ഗൂഢാലോചനയുടെ ഭാഗമായെന്ന് മറിയം റഷീദയും ഫൗസിയ ഹസനും നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഐബി യുടെ നിര്‍ദേശ പ്രകാരമാണ് താന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചതെന്ന് ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് വ്യക്തമാക്കിയിരുന്നു.
Discussion about this post