ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 68 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 31,445 പേര്‍ക്കാണ് ബുധനാഴ്ച കേരളത്തില്‍ കോവിഡ് പോസിറ്റീവായത്.
24 മണിക്കൂറിനിടെ രാജ്യത്ത് 607 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 215 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്.
രാജ്യവ്യാപകമായി ഒറ്റദിവസം 34,159 പേര്‍ രോഗമുക്തി നേടി. കേന്ദ്ര സര്‍ക്കാര്‍ കണക്കനുസരിച്ച് 4,36,365 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 3,33,725പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 80,40,407 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്ത് ഇതുവരെ 60,38,46,475 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
Discussion about this post