
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിര്‍മാതാക്കള്‍ക്കു വേണ്ടി കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി കോടതിയില്‍ ഹാജരായത് വ്യക്തിപരമായ കാര്യമെന്ന് ബിജെപി. കീടനാശിനി സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ആശങ്കയുണ്ട്. എന്നാല്‍ അഭിഭാഷകവൃത്തിയും രാഷ്ട്രീയവും രണ്ടായി കാണണം- ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അതേസമയം, എന്‍ഡോസള്‍ഫാന്‍ കേസില്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി കമ്പനികള്‍ക്കായി സുപ്രീംകോടതിയില്‍ ഹാജരായത് നിര്‍ഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. സിങ്‌വിയുടേത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടല്ല. അഭിഭാഷകനെന്ന നിലയില്‍ കേസുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ സിങ്‌വി കോണ്‍ഗ്രസ് വക്താവാണെന്ന കാര്യം കൂടി പരിഗണിക്കണമെന്നും വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു.
Discussion about this post