തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. വാരാന്ത്യ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ച പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സമാനമായ നിന്ത്രണങ്ങളാണ് നടപ്പാക്കുന്നത്.
ഞായറാഴ്ച അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കൂ. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിരിക്കുന്നത്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ അറുപത് ശതമാനത്തിലധികവും കേരളത്തിലാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
Discussion about this post