ഗുരുവായൂര്‍: കണ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമിരോഹിണിക്ക് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുരുവായൂരില്‍ ഇത്തവണയും ആഘോഷങ്ങളില്ല. ക്ഷേത്രത്തില്‍ രാവിലെയും ഉച്ചകഴിഞ്ഞും നടക്കുന്ന കാഴ്ച്ച ശീവേലിയ്ക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും സ്വര്‍ണക്കോലം എഴുന്നള്ളിക്കും. കാഴ്ച്ച ശീവേലിയ്ക്ക് ക്ഷേത്രം അടിയന്തര പ്രവൃത്തിക്കാര്‍ അണിനിരക്കുന്ന മേളം അകമ്പടിയാവും. രാത്രി എടയ്ക്ക പ്രദക്ഷിണത്തിന്റെ അകമ്പടിയില്‍ വിളക്കെഴുന്നള്ളിപ്പ് നടക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓണ്‍ലൈന്‍ ബുക്കിംഗ് പ്രകാരം ഭക്തര്‍ക്ക് രാവിലെ 3.15 മുതല്‍ ഉച്ചയ്ക്ക് 2 വരെയും ഉച്ചതിരിഞ്ഞ് 3.30 മുതല്‍ 6.30 വരെയും രാത്രി 8 മുതല്‍ 9 വരെയും ദര്‍ശനം അനുവദിക്കും.
Discussion about this post