തിരുവനന്തപുരം : പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപമുള്ള മേഖലകളില്‍ ഭീകരര്‍ താമസിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഭീകരര്‍ തലസ്ഥാന നഗരിയില്‍ താമസിച്ചിരുന്നുവെന്ന വിവരത്തെ തുടര്‍ന്ന് രഹസ്വാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സൈനിക ക്യാമ്പിലും പരിസരത്തും സുരക്ഷ ശക്തമാക്കി. ക്യാമ്പില്‍ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൈനിക കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ ഭീകരര്‍ വാടകയ്ക്ക് താമസിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ശ്രീലങ്കയില്‍ നിന്നുള്ളവരും, രാജ്യത്തെ വിവിധ അധോലോക സംഘങ്ങളില്‍പ്പെട്ടവരും ഉണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരും മേഖലകളില്‍ താമസിച്ചിരുന്നുവെന്നാണ് വിവരം.
അടുത്തിടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കള്ളക്കടത്ത്, ലഹരി മരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്തിയത് പാങ്ങോട് സൈനിക കേന്ദ്രത്തിന് ചുറ്റുമായി താമസിച്ചവരിലേക്കായിരുന്നു. ഇതോടെയാണ് മേഖലകളില്‍ ഭീകരര്‍ ഉള്‍പ്പെടെ തമ്പടിച്ചതായുള്ള വിവരം ലഭിച്ചത്.
ഇന്നലെ ശ്രീലങ്കയില്‍ നിന്നുള്ള ഭീകരരുടെ സംഘം കൊച്ചിയിലേക്ക് കടന്നായി രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരുന്നു.
Discussion about this post