ന്യൂഡല്‍ഹി: ഒന്‍പത് പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ രാവിലെ നടന്നു. കേരള ഹൈക്കോടതി ജഡ്ജി സി.ടി.രവികുമാര്‍ ഉള്‍പ്പടെയുള്ളവരാണ് രാവിലെ സത്യവാചകം ചൊല്ലിയത്. ആലപ്പുഴ മാവേലിക്കര സ്വദേശിയാണ് രവികുമാര്‍. ആദ്യമായാണ് ഒന്‍പത് ജഡ്ജിമാര്‍ ഒറ്റദിവസം സുപ്രീംകോടതിയില്‍ ചുമതലയേല്‍ക്കുന്നത്.
സാധാരണയായി ചീഫ് ജസ്റ്റീസിന്റെ ചേംബറിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് സുപ്രീംകോടതി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. പുതിയ ഒന്‍പത് ജഡ്ജിമാര്‍ കൂടി എത്തിയതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 33 ആയി.
Discussion about this post