ലക്‌നോ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മാംസവും മദ്യവും വില്‍ക്കുന്നത് പൂര്‍ണമായി നിരോധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലക്നോവില്‍ കൃഷ്ണോത്സവ 2021 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഥുരയില്‍ മദ്യം, മാംസ കച്ചവടം നടത്തിയിരുന്നവര്‍ പാല്‍ വില്‍പ്പനയിലേക്ക് ശ്രദ്ധ തിരിക്കണമെന്ന് യോഗി നിര്‍ദേശിച്ചു. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേന്‍ ചൗധരി, ശ്രീകാന്ത് ശര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post