ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് കൂടിയത്. ഇതോടെ സിലണ്ടര്‍ ഒന്നിന് 891.50 രൂപയായി.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 73.50 രൂപയും കൂട്ടി. ഇതോടെ വാണിജ്യ സിലിണ്ടറിന് 1692.50 രൂപയായി. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം, സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായി. പെട്രോള്‍ വില 14 പൈസയും ഡീസല്‍ വില 15 പൈസയും കുറച്ചു.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101. 49 രൂപയും ഡീസലിന് 93.53 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 103.56 രൂപയും ഡീസലിന് 95. 53 രൂപയുമായി വില താഴ്ന്നു.
Discussion about this post