ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങി രാജ്യതലസ്ഥാനം സാധാരണ നിലയിലേക്ക് വരുന്നു. ഇന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കുവാന്‍ അനുവദിച്ചിട്ടുണ്ട്. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളിലെത്താന്‍ അനുമതി. ആദ്യ ദിവസം 40 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയെന്നാണ് പ്രാഥമിക വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികളെത്തിയേക്കും. രാവിലെ മുതല്‍ ഡല്‍ഹിയുടെ വിവിധ മേഖലകളില്‍ രാവിലെ മുതല്‍ ശക്തമായ മഴയും പെയ്യുന്നുണ്ട്.
സുപ്രീംകോടതിയും ഒരിടവേളയ്ക്ക് ശേഷം ഇന്ന് കേസുകള്‍ നേരിട്ട് കേട്ടു തുടങ്ങും. ചില സുപ്രധാന കേസുകളാണ് ഇന്ന് കേള്‍ക്കുന്നത്. ഓണ്‍ലൈനായി വാദം കേള്‍ക്കുന്നത് നിലനിര്‍ത്തിയാണ് സാധാരണ നിലയിലേക്ക് വരുന്നത്.
Discussion about this post