ചെന്നൈ: എഐഎഡിഎംകെ കോ ഓര്‍ഡിനേറ്ററും ഡെപ്യൂട്ടി നേതാവുമായ ഒ.പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷമി (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും.
വിവിധ അസുഖങ്ങളെ തുടര്‍ന്ന് വിജയലക്ഷമി രണ്ടാഴ്ചയോളമായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് ഹൃദയസ്തംഭനമുണ്ടായത്.













