തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശ്രദ്ധയോടെ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാമെന്നു കോവിഡ് വിദഗ്ധ സമിതി. കോവിഡ് മരണ നിരക്കു കുറയ്ക്കാന്‍ ഫലപ്രമായ ഇടപെടല്‍ ഉണ്ടാകണം. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയില്‍ ആശങ്കപ്പെടേണ്ട തില്ലെന്നും വാക്‌സിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനാല്‍ വൈകാതെ രോഗവ്യാപനത്തോത് നിയന്ത്രണ വിധേയം ആകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞത് രോഗബാധ അപകടകരമാകാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നതിന്റെ സൂചനയാണ്. അതിനാല്‍ കേരളത്തിന്റെ സാന്പത്തിക-സാമൂഹിക മേഖലകള്‍ സജീവമാക്കാനുള്ള ആലോചനകള്‍ അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല.
Discussion about this post