കോഴിക്കോട്: താലിബാന്‍ ജയിലിലുകളില്‍നിന്നു മോചിപ്പിച്ച ഐഎസ് മലയാളികള്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്കു കടക്കാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി കേരള തീരത്ത് അതീവ ജാഗ്രത. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍പോലീസ് പട്രോളിംഗും പരിശോധനയും ശക്തമാക്കി.
സംസ്ഥാനത്ത് 18 കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോസ്റ്റല്‍ ഐജി പി.വിജയന്റെ നേതൃത്വത്തില്‍ സുരക്ഷ വിലയിരുത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) , ഇന്റലിജന്‍സ് ബ്യൂറോ (ഐബി), എസ്എസ്ബി വിഭാഗങ്ങള്‍ തീരമേഖലയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിച്ചു. തീരദേശവുമായി ബന്ധപ്പെട്ടുള്ള ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Discussion about this post